06 -07 -2011 ലെ കാഴ്ച
വഴുതക്കാട് വിമന്‍സ് കോളേജിനു വശത്ത് കൂടിയുള്ള നടപ്പാത ടൈല്‍ പാകി മോടി പിടിപ്പിക്കുന്ന പണികള്‍ പുരോഗമിക്കുന്നത് കൊണ്ട് ഇത് വഴിയുള്ള കാല്‍നട ഒഴിവാക്കാന്‍ കയര്‍ കെട്ടി തടഞ്ഞിരിക്കുന്നു.
എന്നിട്ടോ?
29 -07 -2011 ലെ കാഴ്ച
വഴുതക്കാട് വിമന്‍സ് കോളേജിനു വശത്ത് കൂടിയുള്ള നടപ്പാത ടൈല്‍ പാകി മോടി പിടിപ്പിക്കുന്ന പണികള്‍ പുരോഗമിക്കുന്നത് കൊണ്ട് ഇത് വഴിയുള്ള കാല്‍നട ഒഴിവാക്കാന്‍ കയര്‍ കെട്ടി തടഞ്ഞിരിക്കുന്നു.
എന്നിട്ടോ?
29 -07 -2011 ലെ കാഴ്ച
ആരോ വഴിപോക്കന്‍ ടൈലിന്റെ കോണില്‍ ചവിട്ടിയപ്പോഴേക്കും ദാ കിടക്കുന്നു ടൈലും സിമന്റും മണലും വേറെ വേറെ. സിമന്റ് ..അങ്ങനെ ഒരു വസ്തു ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംശയം എങ്കിലും മണല്‍ നിരത്തി അതിന്റെ പുറത്ത് ടൈല്‍ പാകാന്‍ കോര്‍പറേഷന്‍ എത്ര ലക്ഷങ്ങള്‍ ചിലവാക്കി എന്നത് കൂടി അറിയുമ്പോള്‍ വികസനത്തിന്റെ പേരിലെ പ്രഹസനങ്ങള്‍ വെളിച്ചത്തു വരും. അതോടൊപ്പം ഈ നടപ്പാതയില്‍ ഉപയോഗിച്ചിരിക്കുന്ന ടൈലുകളില്‍ ഏറെയും പൊട്ടി വിണ്ടു കീറി ഇരിക്കുന്നതും കാണാം കാരണം ഒന്നുകില്‍ ടൈലിന്റെ പ്രായാധിക്യം അല്ലെങ്കില്‍ ശെരിയായി ഉറപ്പിക്കത്തത്, ഏതായാലും നഷ്ടം പൊതുജനം എന്ന നമുക്ക് . എന്തായാലും ഇങ്ങളെ ടൈല്‍ നിരത്തി തിരുവനന്തപുരം നന്നാക്കാന്‍ കൊണ്ട്രക്ടരന്മാര്‍ ഇറങ്ങിയാല്‍ അവരുടെ വീട് നന്നാകാനും കീശ വീര്‍ക്കാനും വലിയ കാലതാമസം ഉണ്ടാകില്ല എന്നത് വ്യക്തം. ഈ സ്ഥിതി തന്നെയാണ് വെള്ളയമ്പലത്തെ മാനവീയം വീഥിക്ക് അരികിലൂടെയുള്ള നടപ്പാതക്കും, ഇനി ഇങ്ങനെ പേരിനു വേണ്ടി മാത്രം ഇവിടെ നടപ്പാതകള്‍ മോടി പിടിപ്പിക്കണോ? അധികാരികള്‍ കണ്ണ് തുറക്കുമെന്ന് കരുതുന്നു.
-
സെയിദ് ഷിയാസ്
9809385113
സെയിദ് ഷിയാസ്
9809385113